പ്രൈവസി പോളിസി


നിങ്ങളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് നിങ്ങളുടെ സ്വകാര്യത സംരിക്ഷിക്കേണ്ട ഉത്തരവാദിത്തം Travomint ന് ഉണ്ട്. ഞങ്ങളുടെ വെബ്സൈറ്റോ അനുബന്ധ സേവനങ്ങളോ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ എന്തൊക്കെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കപ്പെടുന്നു, അവ എങ്ങനെ ഉപയോഗിക്കപ്പെടുന്നു, ആർക്കൊക്കെ വെളിപ്പെടുത്തുന്നു, വെബ്‌സൈറ്റിന്റെ ഉപയോഗം, പോളിസിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഈ പ്രൈവസി പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വ്യക്തിപരമായ വിവരങ്ങൾ


ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, ഞങ്ങൾ നിങ്ങളിൽ നിന്ന് ചുവടെ നൽകിയിട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നു.

  • നിങ്ങളുടെ പേര്
  • നിങ്ങളുടെ പോസ്റ്റൽ അഡ്രസ്
  • ആശയവിനിമയം നടത്താനായി നിങ്ങളുടെ ടെലിഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് മുതലായവ
  • പേയ്‌മെന്റ് രീതികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറും അനുബന്ധ വിവരങ്ങളും
  • സോഷ്യൽ മീഡിയ അക്കൗണ്ട് ഐ.ഡി.
  • നിങ്ങളുടെ പാസ്പോർട്ട് നമ്പർ

ഏതൊക്കെ രീതിയിൽ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കപ്പെടും?

ചുവടെ നൽകുന്ന രീതിയിലാണ് ഞങ്ങളും മറ്റ് മൂന്നാം കക്ഷികളും വിവിധ മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കും.

സേവനങ്ങളിലൂടെ: ഞങ്ങളുടെയോ ഞങ്ങളുമായി പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നതോ ആയ മൂന്നാം കക്ഷികളുടെ ഏതെങ്കിലും സേവനങ്ങൾക്കായോ ഉത്പ്പന്നങ്ങൾക്കായോ ബുക്കിംഗ് നടത്തുകയോ പ്രൊമോഷന് വേണ്ടി രജിസ്റ്റർ ചെയ്യുകയോ അഭ്യർത്ഥനകൾ നടത്തുകയോ ചെയ്യുമ്പോൾ

ഓഫ്‌ലൈൻ: സേവനങ്ങൾക്കായി ഞങ്ങളുടെ കസ്റ്റമർ കെയർ സേവനം പ്രയോജനപ്പെടുത്തുമ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതാണ്.

മറ്റ് സ്രോതസ്സുകളിൽ നിന്ന് : ഞങ്ങളുമായി പങ്കാളിത്തത്തിലുള്ള ഹോട്ടലുകൾ, റെന്റൽ കാർ ഏജൻസികൾ, ട്രാവൽ ഏജൻസികൾ എന്നിവ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തപ്പെടുന്ന കാമ്പയിനുകൾ, പൊതു ഡാറ്റാബേസുകൾ മുതലായ സ്രോതസ്സുകൾ വഴിയും ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

നിയമം അനുശാസിക്കുന്ന പരിധിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ മാത്രമേ ഞങ്ങൾ ശേഖരിക്കുകയുള്ളു.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു?

ചുവടെ പറയുന്ന ആവശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം:

  • നിങ്ങളുടെ ബുക്കിങ് പൂർത്തിയാക്കാൻ
  • ഞങ്ങളുമായി നിങ്ങൾ നടത്തുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട ആശയ വിനിമയം നടത്താൻ
  • മികച്ച ഡീലുകൾ, ഡിസ്‌കൗണ്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകൾ നൽകാൻ
  • ടിക്കറ്റ് ബുക്കിംഗ്, പേയ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട്, നിങ്ങൾക്ക് ആവശ്യമെങ്കിൽ കസ്റ്റമർ കെയർ സേവനം നൽകാൻ
  • സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, നയങ്ങൾ എന്നിവ നിങ്ങളുമായി പങ്ക് വയ്ക്കാൻ.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഏതെല്ലാം രീതിയിൽ വെളിപ്പെടുത്തപ്പെടും?

  • പ്രൈവസി പോളിസിയിൽ വിവരിച്ചിരിക്കുന്ന ആവശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതായിരിക്കും. ഞങ്ങളുമായി പങ്കാളിത്തത്തിൽ തുടരുന്ന കോര്പ്പറേറ്റുകൾ, ഉപസ്ഥാപനങ്ങൾ, സംയുക്ത സംരംഭങ്ങൾ തുടങ്ങിയവർക്കാണ് ഞങ്ങൾ നിങ്ങളുടെ വ്യക്തികഗത വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
  • ഞങ്ങളുമായി പങ്കാളികളായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കാർ റെന്റൽ കമ്പനികൾ എന്നിവർക്കും നിങ്ങളുടെ വിവരങ്ങൾ പങ്ക് വയ്ക്കപ്പെടുന്നതായിരിക്കും.
  • നിങ്ങളുടെ യാത്രയിൽ പരിരക്ഷ ഉയർപ്പാക്കാൻ സഹായിക്കുന്ന യാത്ര ഇൻഷുറൻസ് ദാതാക്കൾ, ഞങ്ങളുമായി ചേർന്ന് നിങ്ങൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇതര ട്രാവൽ ഏജൻസികൾ എന്നിവർക്ക് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതായിരിക്കും.
  • പരസ്യ സാങ്കേതിക സേവനങ്ങൾ, ഇ-മെയിൽ ഡെലിവറി, വെബ്‌സൈറ്റ് ഹോസ്റ്റിങ്, ടാറ്റ വിശകലനം എന്നിവ ചെയ്യുന്നവരുമായും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്ക് വയ്ക്കും.

സെക്യൂരിറ്റി

നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ ഞങ്ങളുടെ വെബ്‌സൈറ്റും സേവനങ്ങളും ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വെബ്‌സൈറ്റുകളും പൂർണ്ണമായ സെക്യൂരിറ്റി ഉറപ്പ് നൽകുന്നില്ല എല്ലാ വസ്തുത നിലനിൽക്കെ തന്നെ, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഞങ്ങൾ ശേഖരിക്കുന്ന നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ സമ്പൂർണ്ണ സുരക്ഷ ഞങ്ങളും വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കുന്ന എല്ലാവിധ സാങ്കേതിക മുൻകരുതലുകളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

ഈ വെബ്‌സൈറ്റിന്റെ ഉപയോഗം

16 വയസ്സിനു മുകളിലുള്ളവരെയാണ് ഈ വെബ്‌സൈറ്റ് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നത്. അതിൽ താഴെ പ്രായമുള്ള കുട്ടികൾ ഈ വെബ്‌സൈറ്റ് ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികൾ ആയിരിക്കുന്നതല്ല. അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കമ്പനി നികത്തുകയില്ല.

ഈ പോളിസിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ഞങ്ങളുടെ സ്വകാര്യത നയങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റത്തിന് വിധേയമായിരിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ പരിഷ്‌ക്കരിക്കാനുള്ള അധികാരം Travomint ൽ നിക്ഷിപ്തമായിരിക്കും. കാലാകാലങ്ങളിൽ ഞങ്ങളുടെ സ്വകാര്യത നയങ്ങൾ മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം നിങ്ങളിൽ നിക്ഷിപ്തമായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാവിധ സംശയങ്ങൾക്കും ഉള്ള മറുപടികൾക്കായി +1-240-523-4500 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

partner-icon-iataveri12mas12visa12