ഉപാധികളും വ്യവസ്ഥകളും
Travomint ലേക്ക് സ്വാഗതം. ഈ നിബന്ധനകളിലും വ്യവസ്ഥകളിലും ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ, "ഞങ്ങൾ", "ഞങ്ങളുടെ" എന്നീ പദങ്ങൾ Travomint നെയും "നിങ്ങൾ", “നിങ്ങളുടെ" എന്നീ പദങ്ങൾ നിങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ വെബ്‌സൈറ്റ് (Travomint.in) ആക്സസ് ചെയ്യുന്നത് വഴി ഞങ്ങളുടെ വ്യവസ്ഥകളും നിബന്ധനകളും പാലിച്ചുകൊള്ളാമെന്ന് നിങ്ങൾ ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു. ആയതിനാൽ ഞങ്ങളുടെ വെബ്‌സൈറ്റ് ആക്സസ് ചെയ്യുകയോ ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നതിന് മുൻപായി ഈ ഉപാധികളും വ്യവസ്ഥകളും നിർബന്ധമായും ശ്രദ്ധയോടെ വായിക്കുക. ഞങ്ങളുടെ വ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കുന്നില്ല എങ്കിലോ ഞങ്ങളുടെ വ്യവസ്ഥകളിൽ എതിർപ്പുകൾ ഉണ്ടെങ്കിലോ ഈ വെബ്‌സൈറ്റ് ഉപയോഗിക്കേണ്ടതില്ല.
എയർലൈൻ / ഫ്ലൈറ്റുകളുടെ വ്യവസ്ഥകളും ഉപാധികളും
ഫ്ലൈറ്റുകളുടെ ക്രമീകരണം പൂർണ്ണമായും നിങ്ങൾ യാത്ര ചെയ്യാനായി തെരെഞ്ഞെടുത്ത എയർലൈനുകളിൽ നിക്ഷിപ്തമായിരിക്കും. ആയതിനാൽ നിയന്ത്രിതമോ അനിയന്ത്രിതമോ ആയ കാരണങ്ങൾ കൊണ്ട് നിങ്ങളുടെ ഫ്ലൈറ്റുകൾ റദ്ദാക്കുകയോ ഫ്ലൈറ്റ് സമയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുകയോ ചെയ്‌താൽ എയർലൈനിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഞങ്ങൾ നിങ്ങൾക്ക് നിർദ്ദേശങ്ങൾ കൈമാറുന്നത് ആയിരിക്കും. ഫ്ലൈറ്റുകളുടെ സമയത്തിൽ മാറ്റമുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ നിങ്ങൾ പരിശോധിക്കേണ്ടതാണ്.
- ചാർട്ടർ ഫ്ലൈറ്റുകൾ അഥവാ സ്പെഷ്യൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് അനുവദിക്കുന്ന ഫ്ലൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങളിൽ (എയർലൈൻ, എയർക്രാഫ്റ്റ് ടൈപ്പ്, യാത്രാവിവരണവും സ്റ്റോപ്പുകളും മുതലായവ) ബുക്കിംഗ് സ്ഥിരീകരിച്ച ശേഷവും മാറ്റങ്ങൾ ഉണ്ടാകുമെന്നതിനാൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയമനങ്ങളും നിയന്ത്രണങ്ങളും കൃത്യമായ ശ്രദ്ധിച്ചതിന് ശേഷം മാത്രം ബുക്കിംഗ് നടത്തുക.
- ഞങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്താലും അവയുടെ കാര്യത്തിൽ ഞങ്ങൾ ഉറപ്പ് നൽകുന്നില്ല. സീറ്റുകളുടെ അലോക്കേഷൻ പൂർണ്ണമായും എയർലൈനുകളുടെ നിയന്ത്രണത്തിൽ ആയിരിക്കും.
- റിട്ടേൺ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുകയും അവ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റീഫണ്ട് അനുവദിക്കാതെ എയർലൈനുകൾ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യാനുള്ള നിലനിൽക്കുന്നതിനാൽ അതിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നതായിരിക്കില്ല.
ഈ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ
ഇനി പറയുന്ന വ്യവസ്ഥകൾ പാലിക്കണമെന്ന് നിങ്ങൾ ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു
- നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുകയുള്ളു.
- ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ഘട്ടത്തിൽ നിങ്ങൾ പ്രായപൂർത്തി ആയവർ ആയിരിക്കണം.
- ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങൾ രേഖപ്പെടുത്തുന്ന വിവരങ്ങൾ കൃത്യവും പൂർണ്ണവും വിശ്വസിക്കാവുന്നതും ആയിരിക്കണം.
- നിയമം അനുശാസിക്കുന്ന രീതിയിൽ അല്ലാതെ മറ്റൊരു രീതിയിലും ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്താൻ പാടുള്ളതല്ല.
- നിങ്ങളുടെയോ മറ്റുള്ളവരുടെയോ പേരിലുള്ള തികച്ചും വ്യക്തിപരവും വാണിജ്യേതരവുമായ ആവശ്യങ്ങൾക്ക് മാത്രമേ ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കാൻ പാടുള്ളു.
- ഞങ്ങളുടെ വെബ്‌സൈറ്റിൽ നിങ്ങൾ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം നിങ്ങളിൽ നിക്ഷിപ്തമായിരിക്കും.
- തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ മാത്രമേ ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കാൻ പാടുള്ളു.
- മറ്റൊരാൾക്ക് വേണ്ടി നിങ്ങൾ ബുക്കിംഗ് നടത്തുന്ന സാഹചര്യത്തിൽ, ഞങ്ങളുടെ ഉപാധികളും വ്യവസ്ഥകളും അയാളെ ബോധിപ്പിച്ച ശേഷം അയാളുടെ സമ്മതത്തോടെ മാത്രമേ ബുക്കിംഗ് നടപടികൾ തുടങ്ങാൻ പാടുള്ളു.
- മറ്റൊരാൾക്ക് വേണ്ടി നിങ്ങൾ നടത്തുന്ന ബുക്കിങ്ങുകളുമായി ബന്ധപ്പെട്ട പേയ്‌മെന്റ്, റദ്ദാക്കൽ, മറ്റ് അനുബന്ധ നടപടികളുടെ എല്ലാം ഉത്തരവാദിത്തം നിങ്ങൾക്ക് ആയിരിക്കും.
- മറ്റൊരാൾക്ക് വേണ്ടി നിങ്ങളുടെ അക്കൗണ്ടിലൂടെ നടത്തുന്ന ബുക്കിങ്ങിൽ, പേയ്‌മെന്റിൽ വരുന്ന കുടിശ്ശിക ഉൾപ്പെടെ ബാധകമായ നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്.
- വഞ്ചനാപരമായ ബുക്കിങ്ങുകൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റ് സേവനം ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല.
- ഞങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ സാധ്യമായ ഒരു മാർഗ്ഗങ്ങൾ ഉപയോഗിച്ചും നിരീക്ഷിക്കുകയോ അവ പകർത്താൻ ശ്രമിക്കുകയോ ചെയ്യരുത്.
- വ്യക്തിപരമായ രീതിയിലോ റോബോട്ട്, സ്ക്രാപ്പർ മുതലായവ പോലുള്ള ഓട്ടോമേറ്റഡ് രീതികൾ ഉപയോഗിച്ചോ ഞങ്ങളുടെ വെബ്‌സൈറ്റ് സേവനങ്ങൾ ഭേദിക്കുകയോ അവയിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നത് കർശനമായും നിരോധിച്ചിരിക്കുന്നു.
- അനുമതിയില്ലാതെ, ഞങ്ങളുടെ വെബ്‌സൈറ്റ് മറ്റൊരു വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യാൻ പാടുള്ളതല്ല.
- ഞങ്ങളുടെ വെബ്‌സൈറ്റിന്റെ സേവനങ്ങളെ തടസ്സപ്പെടുത്തുന്നതോ, വെബ്‌സൈറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നതോ ആയ യാതൊരു നടപടിയും സ്വീകരിക്കാൻ പാടുള്ളതല്ല.
അന്താരാഷ്ട്ര യാത്ര
അന്താരാഷ്ട്ര യാത്രകൾ നടത്തുന്നവർ, വിദേശയാത്രകൾ നടത്തുന്നതിന് ആവശ്യമായ എല്ലാ രേഖകളും കയ്യിലുണ്ടെന്നും അവ പ്രസ്തുത രാജ്യത്തിൽ നിങ്ങളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പാലിക്കുന്നവയാണെന്നും ഉറപ്പ് വരുത്തേണ്ടത് അനിവാര്യം ആണ്. വിദേശ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് യാത്ര തിരിക്കുന്നവർ, പ്രസ്തുത രാജ്യങ്ങളിൽ നിങ്ങൾക്ക് ഉണ്ടായിരിക്കുന്ന നിയന്ത്രണങ്ങളെപ്പറ്റിയും അവിടെ ചെന്നാൽ നിങ്ങൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളെപ്പറ്റിയും മനസ്സിലാക്കിയിരിക്കുന്നത് ഗുണം ചെയ്യും.
ആരോഗ്യ രേഖകൾ: നിങ്ങൾ എത്തിച്ചേരുന്ന രാജ്യത്തിൻറെ പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന സാംക്രമിക രോഗങ്ങൾ, യാത്രകൾ ചെയ്യുന്ന അവസരത്തിൽ നിങ്ങൾക്ക് ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ആയതിനാൽ അത്തരം രോഗങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളോടൊപ്പം അവ പ്രതിരോധിക്കുന്നതിന് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തതിന്റെ രേഖകളും നിർബന്ധമായും കയ്യിൽ കരുതിയിരിക്കണം. കാലാകാലങ്ങളിൽ, എടുത്തിരിക്കേണ്ട പ്രതിരോധ കുത്തിവെയ്പുകളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും എന്നതിനാൽ, നിലവിലെ അവസ്ഥകൾ എന്താണെന്ന് ഡോക്ടറുമായി കൂടിക്കാഴ്ച നടത്തി മനസ്സിലാക്കിയ ശേഷം വേണ്ട നടപടികൾ സ്വീകരിക്കുക.
വിസ, പാസ്സ്‌പോർട്ട് രേഖകൾ: വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായിരിക്കേണ്ട വിസ, പാസ്സ്‌പോർട്ട് ആവശ്യകതകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ കൃത്യമായ വിവരങ്ങൾക്കായി നിങ്ങൾ അതാത് രാജ്യത്തിന്റെ എംബസിയെ സമീപിക്കേണ്ടതാണ്. അന്താരാഷ്ട്ര യാത്രകൾ നടത്തുന്നതിനാവശ്യമായ സാധുവായ രേഖകൾ ഹാജരാക്കാത്തതിനാൽ ഫ്ലൈറ്റിലോ വിദേശരാജ്യത്തോ നിങ്ങളുടെ പ്രവേശനം നിഷേധിച്ചാൽ Travomint അതിൻറെ ഉത്തരവാദിത്വം വഹിക്കുന്നതായിരിക്കില്ല.
റീഫണ്ട്
- Travomint വഴി നടത്തുന്ന ബുക്കിങ്ങുകൾ റദ്ദ് ചെയ്യുമ്പോഴുള്ള റീഫണ്ടിങ്, പൂർണ്ണമായും റദ്ദാക്കലുമായി ബന്ധപ്പെട്ട എയർലൈനിന്റെ പോളിസിയെ ആശ്രയിച്ചിരിക്കും.
- എയർലൈനുകൾ Travomint ന്റെ അക്കൗണ്ടിലേക്ക് റീഫണ്ട് തുക കൈമാറുന്ന പക്ഷം ഞങ്ങളുടെ കൺവീനിയൻസ് ഫീസും സർവീസ് ചാർജും ഒഴികെയുള്ള തുക നിങ്ങൾക്ക് റീഫണ്ട് ചെയ്യപ്പെടുന്നതായിരിക്കും.
- കിഴിവുകൾ ലഭിച്ച ബുക്കിങ്ങുകൾ റദ്ദ് ചെയ്യുന്ന സാഹചര്യത്തിൽ കിഴിവ് തുക റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
- നിങ്ങളുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് പണമിടപാടുകൾ നടത്തുമ്പോൾ ഞങ്ങളിൽ ചുമത്തപ്പെടുന്ന ഫീസ്, നികുതികൾ, മറ്റ് ചാർജുകൾ എന്നിവ നികത്തുന്നതിനായാണ് നിങ്ങളിൽ നിന്ന് കൺവീനിയൻസ് ഫീസ് ഈടാക്കുന്നത് എന്നതിനാൽ അത് റീഫണ്ട് ചെയ്യപ്പെടുന്നതായിരിക്കില്ല.
- Travomint നെ നേരിട്ട് വിവരമറിയിക്കുന്ന റദ്ദാക്കലുമായി ബന്ധപ്പെട്ട റീഫണ്ടിങ്ങിന് എടുക്കുന്ന സമയം പൂർണ്ണമായും എയർലൈനുകൾ, പണക്കൈമാറ്റം നടന്ന രീതി, ബാങ്ക് എന്നിവയെ ആശ്രയിച്ചിരിക്കും.
- പണമിടപാടിന് ഉപയോഗിച്ച അതെ രീതിയിൽ ആയിരിക്കും റീഫണ്ടിങ്ങും സാധ്യമാകുന്നത്.
വിലനിർണ്ണയവും റദ്ദാക്കലും
ടിക്കറ്റുകളുടെ അടിസ്ഥാന വില, ബാധകമായ ഗവണ്മെന്റ് നികുതികൾ, ഞങ്ങളുടെ സർവീസ് ചാർജ്, കൺവീനിയൻസ് ഫീ എന്നിവ ഉൾപ്പെടുന്ന തുക ആണ് ബുക്കിങ്ങിനൊടുവിൽ നിങ്ങൾ ഒടുക്കേണ്ടി വരുന്നത്.
ബാധകമായ മുഴുവൻ തുകയും കൈമാറ്റം ചെയ്തെങ്കിൽ മാത്രമേ ഞങ്ങൾ നിങ്ങളുടെ റിസർവേഷൻ ഉറപ്പിക്കുകയുള്ളു.
ബുക്കിംഗ് തുക മുഴുവനായോ, ബുക്കിംഗ് തുകയുടെ ഏതെങ്കിലും ഒരു ഭാഗമോ അടക്കാത്ത യാത്രക്കാരുടെ ബുക്കിങ്ങുകൾ റദ്ദാക്കാനുള്ള അധികാരം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും.
പരിമിതികളും ബാധ്യതയും
ഇന്ത്യയിലെ വ്യവസ്ഥാപിത നിയമങ്ങൾ അനുശാസിക്കുന്ന രീതിയിലാണ് Travomint ൻ്റെ എല്ലാ കരാറുകളും രൂപീകരിക്കപ്പെട്ടിട്ടുള്ളത്.
- ഞങ്ങളിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് കൃത്യനിഷ്ഠവും സമയബന്ധിതവുമായ സേവനങ്ങൾ ഉറപ്പാക്കുക എന്ന ഏക കർത്തവ്യം ആണ് ഞങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്.
- ഇനി പറയുന്ന കാരണങ്ങളാൽ നിങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളുടെ ബാധ്യത ഞങ്ങൾ ഏറ്റെടുക്കുന്നതായിരിക്കില്ല: അനിയന്ത്രിതമായ സാഹചര്യങ്ങളിൽ എയർലൈനുകൾ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുകയോ, ഫ്ലൈറ്റുകൾ വൈകുകയോ അവയുടെ ക്രമീകരിച്ച സമയത്തിൽ മാറ്റങ്ങൾ വരുകയോ ചെയ്‌താൽ, മതിയായ ന്യായീകരണങ്ങൾ ഇല്ലാതെ നിങ്ങൾ ടിക്കറ്റുകൾ റദ്ദ് ചെയ്‌താൽ, ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ അഥവാ ആക്‌സിഡന്റുകൾ എന്നിവ കൊണ്ടുള്ള സാമ്പത്തികനഷ്ടങ്ങൾ ഉണ്ടായാൽ മുതലായവ.
- ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഉടലെടുത്താൽ അവ ഉത്തർപ്രദേശിലെ ഗൗതമ ബുദ്ധനഗർ ജില്ലയിലെ കോടതികളുടെ അധികാരപരിധി ആയിരിക്കും.
ഈ നിബന്ധനകളിലെ മാറ്റങ്ങൾ
Travomint ന്റെ വ്യവസ്ഥകളും നിബന്ധനകളും എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾക്ക് വിധേയം ആക്കപ്പെടുന്നവ ആയിരിക്കും. ഞങ്ങളുടെ വ്യവസ്ഥകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുന്നവ ആയതിനാൽ, അതുമൂലം നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തികമോ മറ്റ് രീതിയിലോ ഉള്ള നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നതായിരിക്കില്ല. കാലാകാലങ്ങളിൽ ഞങ്ങളുടെ വ്യവസ്ഥകളും നിബന്ധനകളും മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം നിങ്ങളിൽ നിക്ഷിപ്തമായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാവിധ സംശയങ്ങൾക്കും ഉള്ള മറുപടികൾക്കായി +1-240-523-4500 എന്ന നമ്പറിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.