• Aug 20, 2025

ജീവന് തുല്യം സ്നേഹിക്കുന്ന നിങ്ങളുടെ വളർത്തു മൃഗങ്ങളോടൊപ്പം ഒരു ആകാശ യാത്ര സ്വപനം കാണുന്നവരാണോ നിങ്ങൾ? ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ആളുകൾ അവരുടെ വളർത്ത് മൃഗങ്ങളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും. എന്നാൽ തങ്ങൾ ഓമനിച്ചു വളർത്തുന്ന നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെയും യാത്രയിൽ ഒപ്പം കൂട്ടാം എന്ന കാര്യം പലർക്കും അറിയണം എന്നില്ല. ഒട്ടു മിയ്ക്ക എയർലൈൻസുകളും നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നുണ്ട്. പല എയർലൈൻസുകളും നായ പോലുള്ള വളർത്തുമൃഗങ്ങളെ ഫ്ളൈറ്റിനുള്ളിൽ അനുവദിക്കാറുണ്ട്. നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ, വളർത്തു മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാനായി, എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നറിയാതെ നിങ്ങൾ വിഷമിക്കുകയാണോ? വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട വിധം, എന്നിങ്ങനെ, വളർത്തു മൃഗങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളാണ് ഇനി വിവരിക്കുന്നത്.

നിങ്ങളുടെ വളർത്തുമൃഗത്തിന് ഫ്‌ളൈറ്റ് ടിക്കറ്റു ബുക്ക് ചെയ്യുന്നതെങ്ങനെ?

  • നിങ്ങളുടെ വളർത്തുമൃഗത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ അതുമായി ചെക്ക്-ഇൻ കൗണ്ടറിൽ എത്തുക. 
  • വളർത്തുമൃഗത്തെ കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന കൂടും ആവശ്യമായ രേഖകളും ഈ അവസരത്തിൽ ഹാജരാക്കണം.
  • സിറ്റി ടിക്കറ്റിങ് ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
  • യാത്രക്കാർക്ക് മൾട്ടി-സിറ്റി ബുക്കിങ്ങുകൾ വളർത്തു മൃഗങ്ങളോടൊപ്പം അനുവദിക്കുന്നതല്ല. 
  • വളർത്തു മൃഗങ്ങളുമായി യാത്ര തിരിക്കുന്നതിന് ചുരുങ്ങിയത് 72 മണിക്കൂർ മുൻപ് എങ്കിലും ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണം.

എത്തിച്ചേരേണ്ട രാജ്യത്തിൻറെ നിയമങ്ങൾ അനുസരിച്ച് ക്യാബിൻ ബാഗേജ് ആയോ ചെക്ക്ഡ് ഇൻ ബാഗേജ് ആയോ വളർത്തു മൃഗങ്ങളെ ഫ്‌ളൈറ്റിൽ കൊണ്ട് പോകാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ:

കൂടുകൾക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സവിശേഷതകൾ

  • വായു സഞ്ചാരമുള്ള മൃദുവായ ബാഗുകളിലോ പ്രത്യേക അളവുകളിൽ തീർത്ത കൂടുകളിലോ ആക്കി ആണ് വളർത്തു മൃഗങ്ങളെ കൊണ്ട് പോകേണ്ടത്. കൂടുകളുടെ വലുപ്പം, 18"*18"*12" എന്ന അളവിൽ കൂടാൻ പാടുള്ളതല്ല.
  • ചോർച്ച ഇല്ലാത്ത, മൃഗങ്ങൾക്ക് രക്ഷപ്പെടാൻ സാധ്യത ഇല്ലാത്ത കൂടുകളിൽ വേണം അവയെ സൂക്ഷിക്കേണ്ടത്. 
  • വളർത്തുമൃഗങ്ങൾക്ക് ചവയ്ക്കാൻ കഴിയാത്ത തരത്തിലുള്ള കട്ടിയുള്ള പദാർഥങ്ങൾ കൊണ്ട് നിർമ്മിച്ച കൂടുകളാണ് ഉപയോഗിക്കേണ്ടത്. 
  • ഇത്തരം കൂടുകൾ അവയ്ക്ക് സുഗമമായി നിൽക്കാനും തിരിയാനും കിടക്കാനും സാധിക്കുന്നതാവണം. 
  • വളർത്തു മൃഗങ്ങളെ കൂടുകളിൽ സുരക്ഷിതമായി ബന്ധിച്ചിരിക്കണം. കൂട് ഉൾപ്പെടെ അവയുടെ ഭാരം 5 കിലോയിൽ അധികമാകാൻ പാടില്ല. 
  • ഭാരം അധികം ആയാൽ പ്രത്യേക തുക ഈടാക്കുന്നതായിരിക്കും. 

ഒരു കൂടിൽ സാധാരണയായി ഒരു മൃഗത്തെ മാത്രമാണ് അനുവദിക്കുക. എങ്കിലും വലുപ്പം കുറഞ്ഞ ജീവികൾ ആണെങ്കിലും അവയുടെ പ്രായം 8 ആഴ്ചയ്ക്കുള്ളിൽ ആണെങ്കിലും ഭാരം 10 കിലോയിൽ അധികം ആകുന്നില്ല എങ്കിലും ഒരേ കൂട്ടിൽ യാത്ര അനുവദിക്കുന്നതാണ്.

വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുമ്പോഴുള്ള ചാർജുകൾ

  • ഫ്രീ ബാഗേജ് അലവൻസ് ഉപയോഗിച്ചാലും, വളർത്തു മൃഗങ്ങളെ കൊണ്ട് പോകാൻ പ്രത്യേകം ബാഗേജ് ചാർജ് നൽകേണ്ടതുണ്ട്. 
  • ഇത്തരത്തിൽ ഈടാക്കുന്ന തുക താഴെ പറയുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരിക്കും. 
  1.  നിങ്ങളുടെ വളർത്തു മൃഗത്തിന്റെ ഭാരം
  2. വളർത്തു മൃഗങ്ങളെ കൊണ്ട് പോകാൻ എടുക്കുന്ന ബാഗ് അല്ലെങ്കിൽ കൂടിന്റെ ഭാരം
  3. വളർത്തുമൃഗത്തിന്റെ ഭക്ഷണം മുതലായ മറ്റു അനുബന്ധ വസ്തുക്കളുടെ ഭാരം 
  • ഇത്തരം കാര്യങ്ങൾ മുഖവിലയ്‌ക്കെടുത്ത ശേഷം, നിങ്ങളുടെ വളർത്തു മൃഗത്തിന്റെ ഭാരം 5 കിലോയ്ക്ക് ഉള്ളിൽ ആണെങ്കിൽ നിങ്ങൾക്ക് അതിനെ ക്യാബിനിൽ കൊണ്ട് പോകാൻ അനുവദിക്കുന്നതാണ്. 
  • ഭാരം 32 കിലോയ്ക്കുള്ളിൽ ആണെങ്കിൽ നിങ്ങൾക്ക് അവയെ കാർഗോ വഴി ബാഗേജ് ആയി മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളു.

വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ ആവശ്യമായ രേഖകൾ 

  • യാത്ര തുടങ്ങുന്നതിനു 72 മണിക്കൂർ മുൻപ് വരെയും നിങ്ങളുടെ വളർത്തു മൃഗം പൂർണ്ണ ആരോഗ്യത്തോട് കൂടിയതായിരുന്നു എന്നും, ശരിയായ രീതിയിൽ വാക്‌സിനേഷൻ എടുത്തതാണെന്നും കാണിക്കുന്ന ഹെൽത്ത് സെർട്ടിഫിക്കറ്റ് ആവശ്യമാണ്.
  • നിങ്ങളുടെ വളർത്തു മൃഗത്തിന് പേവിഷബാധ ഏറ്റിട്ടില്ല എന്ന് ഉറപ്പുവരുത്താൻ രജിസ്റ്റേർഡ് ആയ ഒരു മൃഗഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
  • ഇൻഡെമിനിറ്റി ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം, അതിന്റെ 2 പകർപ്പുകളും കയ്യിൽ കരുതുക. 
  • ചെക്ക്-ഇൻ സമയത്ത് ഹാജരാക്കാൻ യഥാർഥ രേഖകളോടൊപ്പം അവയുടെ പകർപ്പുകളും കയ്യിൽ കരുതുക.
  • വലർത്തുമൃഗങ്ങളുമായി അന്തർദേശീയ യാത്ര ആണ് നടത്തുന്നത് എങ്കിൽ അതാതു രാജ്യത്തിന്റെ എൻട്രി പെർമിറ്റോ/ ട്രാൻസിറ്റ് പെർമിറ്റോ രണ്ടിൽ ഏതാണോ വേണ്ടത്, അത് കയ്യിൽ കരുതുക. 
  • എൻട്രി/ ട്രാൻസിറ്റ് പെർമിറ്റുകളോടൊപ്പം മാറ്റ് അനുബന്ധ രേഖകളും കയ്യിൽ സൂക്ഷിക്കേണ്ടതാണ്.
  • നിങ്ങൾ കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന വളർത്തു മൃഗത്തെ പ്രസ്തുത രാജ്യത്തിൽ അനുവദിക്കാൻ ബുദ്ധിമുട്ടുകൾ ഇല്ല എന്ന് കാണിക്കുന്ന പെർമിറ്റ് ഉണ്ടായിരിക്കണം. 
  • ഉടമയുടെ പൂർണ്ണ ഉത്തരവാദിത്വത്തിലായിരിക്കും ഫ്‌ളൈറ്റുകളിൽ വളർത്തു മൃഗങ്ങളെ അനുവദിക്കുന്നത്. 
  • ആയതിനാൽ തന്നെ യാത്രയ്ക്കിടയിൽ വളർത്തു മൃഗത്തിന് ഉണ്ടായേക്കാവുന്ന മുറിവ്, ആരോഗ്യപ്രശനങ്ങൾ, മരണം ഇതൊക്കെ നേരിടാൻ യാത്രക്കാരൻ തയ്യാറായിരിക്കണം. 
  • വളർത്തുമൃഗങ്ങൾ വിമാനക്കമ്പനിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയാൽ അവർക്ക് നഷ്ടപരിഹാരം നൽകാം എന്ന പ്രഖ്യാപനം യാത്രക്കാരനെക്കൊണ്ട് ഒപ്പ് ഇടുവിക്കുന്നതാണ്. 

ലക്ഷ്യസ്ഥാനത്ത് എത്തിയാൽ വളർത്തു മൃഗങ്ങൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തും. യാത്രക്കാരന്റെ ചിലവിൽ ആയിരിക്കും ഈ വളർത്തുമൃഗങ്ങൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുന്നത്. അന്ധരോ ബധിരരോ ആയ യാത്രക്കാരെ സഹായിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള നായകളെയോ അതുമല്ല എങ്കിൽ സർവീസിൽ ഉള്ള നായകളെയോ പ്രത്യേക നിരക്കുകൾ ഈടാക്കാതെ ഫ്രീ ബാഗേജ് അലവൻസിൽ ഉൾപ്പെടുത്തി കൊണ്ട് പോകാൻ കഴിയും. ഒരു ഫ്‌ളൈറ്റിൽ ഒരേ സമയം ഒരു സർവീസ് നായയെ മാത്രമേ അനുവദിക്കുകയുള്ളു.

വളർത്തുമൃഗങ്ങളുമായി എയർപോർട്ടിൽ എത്തേണ്ട സമയം?

  • നിങ്ങളുടെ വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നിശ്ചിത പുറപ്പെടൽ സമയത്തിന് 3 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ പ്രയോറിറ്റി ചെക്ക്-ഇൻ, ബോർഡിങ് എന്നിവ അനുവദിക്കും. 

വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കുള്ള സീറ്റ് അനുവദിക്കൽ

  • നിങ്ങൾ വളർത്തു മൃഗങ്ങളുടെ കൂടെ യാത്ര ചെയ്യുമ്പോൾ ക്യാബിൻ ക്ലാസ്സിന്റെ അവസാന നിരയിലോ സിംഗിൾ കോണ്ഫിഗറേഷൻ വിമാനങ്ങൾ ആണെങ്കിൽ അവസാന നിരയിൽ നിന്ന് 5 നിരകൾക്കുള്ളിലായോ ആണ് നിങ്ങൾക്ക് സീറ്റ് അനുവദിക്കുക.
  •  തൊട്ടടുത്ത സീറ്റിൽ യാത്രക്കാർ ഇല്ല എങ്കിൽ കൂടിയും നിങ്ങളുടെ വളർത്തു മൃഗത്തെ പാസഞ്ചർ സീറ്റിൽ ഇരുത്താൻ പാടുള്ളതല്ല.
  •  വളർത്തുമൃഗങ്ങളെ കയ്യിലോ മടിയിലോ കരുതാൻ അനുവദിക്കില്ല.
  • ഫ്‌ളൈറ്റ് ക്യാബിനുകളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കാത്ത എയർലൈനുകളിൽ കാർഗോ ആയി വളർത്തു മൃഗങ്ങളെ കൊണ്ട് പോകാവുന്നതാണ്.

ഫ്‌ളൈറ്റിൽ കൊണ്ട് പോകാൻ കഴിയാത്ത ഇനം നായകളും പൂച്ചകളും

സാധാരണഗതിയിൽ വളരെ നീളം കുറഞ്ഞ നായ്ക്കളെയും പൂച്ചകളെയും ഫ്‌ളൈറ്റിൽ അനുവദിക്കാറില്ല. താപനിലയിലും മർദ്ദത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഇത്തരം വളർത്തു മൃഗങ്ങളിൽ ശ്വാസതടസം സൃഷ്ട്ടിക്കുമെന്നതിനാലാണ് അവയെ ഫ്‌ളൈറ്റിൽ അനുവദിക്കാത്തതിന് കാരണം. 

ഫ്‌ളൈറ്റിൽ അനുവദിക്കാത്ത ഇനം നായകൾ 

  1. ബോക്‌സർ, ബുൾഡോഗ്, മാസ്റ്റിഫ്, സ്പാനിയൽ ഇനത്തിൽ പെട്ടവ. 
  2. അകിറ്റാ, ചൗ-ചൗ, ഡോഗോ അർജെന്റിനോ, ബ്രസ്സൽസ് ഗ്രിഫിൻ, പിറ്റ് ബുൾ എന്നിവ.
  3. ഫില ബ്രസീലെറോയും അവയുടെ സങ്കര ഇനങ്ങളും 
  4. റോട്ട്വീലർ, ഷിഹ്-റ്റ്സൂ, ടോസാ, ഷാർ പൈ 

ഫ്‌ളൈറ്റിൽ അനുവദിക്കാത്ത ഇനം പൂച്ചകൾ

  1. ബർമീസ് 
  2. എക്സോട്ടിക്
  3. ഹിമാലയൻ
  4. പേർഷ്യൻ
  • ആഭ്യന്തര ഫ്‌ളൈറ്റുകളിൽ, കുറഞ്ഞത് , 12 ആഴ്ച പ്രായമുള്ള നായ്ക്കളെയും പൂച്ചകളെയുമാണ് കൊണ്ട് പോകാൻ കഴിയുന്നത്.
  • ഗർഭിണികളായ മൃഗങ്ങളെ യാതൊരു കാരണവശാലും ഫലിട്ട യാത്രയ്ക്ക് അനുവദിക്കില്ല. 
  • കാർഗോയിൽ ആയിരിക്കും വളർത്തു മൃഗങ്ങളെ കൊണ്ട് പോകാൻ അനുവദിക്കുന്നത്. 
  • എല്ലാ മൃഗങ്ങളെയും സ്‌ക്രീനിംഗിന് വിധേയമാക്കിയതിനു ശേഷം മാത്രമേ ഫ്‌ളൈറ്റിൽ കയറാൻ അനുവദിക്കൂ.

ഉപസംഹാരം

ചില പ്രത്യേക നിയമങ്ങൾ പാലിച്ചുകൊണ്ട്, വളർത്തു മൃഗങ്ങളെ യാത്രയ്ക്കനുവദിക്കുന്ന ഏതൊരു എയർലൈൻസിലും നിങ്ങൾക്ക് അവയുമായി യാത്ര ചെയ്യാൻ സാധിക്കും. എല്ലാ ഇനത്തിലുള്ള മൃഗങ്ങളെയും വിമാനത്തിൽ അനുവദിക്കുന്നതല്ല. അതുപോലെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വളർത്തു മൃഗങ്ങളെയും ഫ്‌ളൈറ്റിൽ കൊണ്ട് പോകാൻ കഴിയില്ല. വളർത്തുമൃഗങ്ങളുമായി ഫ്‌ളൈറ്റ് യാത്ര ചെയ്യുമ്പോൾ ഏതൊക്കെ നിബന്ധനകൾ പാലിക്കണം എന്നും, ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം എന്നും, എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നും, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധയിൽ ഉൾപ്പെടുത്തണം എന്നും മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇവിടെ നൽകിയത്. ഇതിൽ നിന്ന്, ഫ്‌ളൈറ്റിൽ അനുവദിക്കാത്ത ഇനത്തിൽ പെട്ട മൃഗങ്ങളെ പറ്റിയും ഫ്‌ളൈറ്റിൽ മൃഗങ്ങളെ കൊണ്ട് പോകുമ്പോൾ ഉപയോഗിക്കേണ്ട കൂടുകളുടെ പ്രത്യേകതകളെ പറ്റിയും വ്യക്തമായി മനസിലാക്കാനും അത് തിരിച്ചറിഞ്ഞു ആവശ്യമായ നടപടികൾ സ്വീകരിക്കാനും യാത്രക്കാരന് സാധിക്കുന്നു. നിങ്ങൾക്ക് ഈ വിവരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി, നിങ്ങളുടെ വളർത്തു മൃഗങ്ങളോടൊപ്പം, മെച്ചപ്പെട്ട ഒരു യാത്ര ആസൂത്രണം ചെയ്യാവുന്നതാണ്.

partner-icon-iataveri12mas12visa12