• Mar 11, 2025

അവധിക്കാലം ആസ്വദിക്കാൻ പ്രിയപ്പെട്ടവരോടൊപ്പം ഏതെങ്കിലും വിദേശരാജ്യം സന്ദർശിക്കാൻ നിങ്ങൾ പദ്ധതി ആസൂത്രണം ചെയ്യുകയാണോ? വിദേശ രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ ആദ്യം വേണ്ടത് ആ രാജ്യത്തേയ്ക്കുള്ള വിസ ആണെന്നത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. നിങ്ങൾ, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും, വിസയ്ക്കായി അപേക്ഷിക്കുകയും ഒക്കെ ചെയ്യുന്നു എന്നിരിക്കട്ടെ. അതിനു ശേഷം നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തേയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും അവിടെ എത്തിക്കഴിഞ്ഞാൽ താമസിക്കാനുള്ള ഹോട്ടലുകൾ ബുക്ക് ചെയ്യുകയും ഇൻഷുറൻസ് എടുക്കുകയും ചെയ്യുന്നു,  എന്നും ഇരിക്കട്ടെ. അവസാന നിമിഷം നിങ്ങൾക്ക് വിസ അനുവദിക്കാത്ത സാഹചര്യം വന്നാലോ? നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക, ഹോട്ടൽ ബുക്ക് ചെയ്ത തുക, ഇൻഷുറൻസ് തുക എല്ലാം ഒറ്റയടിക്ക് നഷ്ടമാകും, അല്ലെ? എന്നാൽ, ബുക്കിങ്ങിനായി പണം അടയ്ക്കാതെ തന്നെ, വിസ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് യഥാർത്ഥത്തിൽ പരിശോധിക്കാവുന്ന യാത്ര രേഖകൾ ലഭിക്കുമെങ്കിലോ?  ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് സഹായകമാകുന്ന ഡമ്മി ടിക്കറ്റുകൾ എന്താണെന്നും അവയുടെ നേട്ടങ്ങൾ എന്തൊക്കെ എന്നുമാണ് ഇവിടെ വിശദീകരിക്കുന്നത്.

എന്താണ് ഡമ്മി ടിക്കറ്റുകൾ?

വിസ അപേക്ഷ ആവശ്യങ്ങൾക്കായുള്ള ഒരു മടക്ക ഫ്ലൈറ്റ് റിസർവേഷൻ ആണ് ഡമ്മി ടിക്കറ്റ് ( ഫ്ലൈറ്റ് റിസർവേഷൻ/ ഫ്ലൈറ്റ് ഇറ്റിനെറി) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതുപോലെ പണം അടച്ചല്ല ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് എന്നതുകൊണ്ടാണ്, ഇവയെ  ഡമ്മി ഫ്ലൈറ്റുകൾ എന്ന് പറയുന്നത്. നിങ്ങൾ ഫ്ലൈറ്റുകൾക്കായി ഡമ്മി ടിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞാൽ വരുന്ന ചില ആഴ്ച്ചകളിലേയ്ക്കായി നിങ്ങളുടെ പേരിൽ ടിക്കറ്റുകൾ റിസർവ് ചെയ്യപ്പെടുന്നു. ഈ കാലയളവിനുള്ളിൽ നിങ്ങൾക്ക് വിസയ്ക്കായി അപേക്ഷിക്കാനും അനുമതി ലഭിക്കാനായി കാത്തിരിക്കാനും ഉള്ള അവസരം ലഭിക്കുന്നു. വിസ ഉറപ്പിച്ച് കഴിഞ്ഞാൽ മാത്രം നിങ്ങൾക്ക് ടിക്കറ്റിനായി പണം അടച്ചാൽ മതി.

നിങ്ങളുടെ വിസ അനുവദിക്കൽ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും  ഡമ്മി ടിക്കറ്റുകൾ വഴി, ബന്ധപ്പെട്ട കോൺസുലേറ്റുകൾക്കും എംബസികൾക്കും ലഭിക്കുന്നതാണ്.

ഡമ്മി ടിക്കറ്റുകളിൽ എന്തെല്ലാം വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും?

നിങ്ങളുടെ ഡമ്മി ടിക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

  • എത്തിച്ചേരൽ ദിവസം
  • പുറപ്പെടൽ ദിവസം
  • നിങ്ങളുടെ മുഴുവൻ പേര്
  • നിങ്ങൾ യാത്ര ചെയ്യുന്ന എയർലൈനിന്റെ പേര്
  • നിങ്ങളുടെ ഫ്ലൈറ്റ് റൂട്ട്
  • ബുക്കിംഗ് റെഫെറൻസ്

വിസ ആവശ്യങ്ങൾക്കായി ഡമ്മി ടിക്കറ്റുകൾ നൽകേണ്ടതിന്റെ ആവശ്യകത എന്ത്?/ഡമ്മി ഫ്ലൈറ്റ് ടിക്കറ്റുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിസ ആവശ്യത്തിനായി ഫ്ലൈറ്റ് റിസർവേഷനുകൾ അഥവാ ഡമ്മി ടിക്കറ്റുകൾ നൽകേണ്ടതിന്റെ ആവശ്യം എന്താണെന്ന് ആലോചിച്ച് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. വിസയ്ക്കായി അപേക്ഷിക്കുമ്പോൾ ഡമ്മി ടിക്കറ്റുകൾ ആവശ്യപ്പെടുന്നതിന് 3  പ്രധാന കാരണങ്ങൾ ചുവടെ നൽകുന്നു. 

  • നിങ്ങൾ അധിക നാളുകൾ ആ രാജ്യത്തിൽ തുടരില്ല എന്ന് ഉറപ്പ് നൽകുന്നു. 
  • നിങ്ങളുടെ വിസയുടെ കാലാവധി തീരുമാനിക്കാൻ ഡമ്മി ടിക്കറ്റുകൾ എംബസിയെ സഹായിക്കുന്നു.
  • നിങ്ങൾ കൃത്യമായ വിസ ഓഫീസിലാണ് വിസയ്ക്കായി അപേക്ഷിച്ചത് എന്ന് ഉറപ്പിക്കാൻ സഹായിക്കുന്നു. 

ഡമ്മി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം?

വിസ ആവശ്യത്തിന് ഉപയോഗിക്കാം എന്നത് കൂടാതെ ഡമ്മി ടിക്കറ്റുകൾ പ്രയോജനപ്പെടുന്ന മറ്റ് സാഹചര്യങ്ങൾ ഏതൊക്കെ എന്ന് താഴെ കൊടുക്കുന്നു.

  • സന്ദർശിക്കുന്ന രാജ്യത്തിൽ, മുന്നോട്ട് ഉള്ള യാത്രകൾക്കോ അല്ലെങ്കിൽ തിരിച്ചു വരവിനോ ആവശ്യമായ തെളിവായി ഡമ്മി ടിക്കറ്റുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പല സഞ്ചാരികളും ലോകപര്യവേഷണം നടത്തുമ്പോൾ, മുൻകൂട്ടി ആസൂത്രണം ചെയ്യാതെ, യാത്രയുടെ പുരോഗമനവേളയിൽ ആണ് അവരുടെ പുതിയ ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. അപ്രകാരം, നിങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം മുൻകൂട്ടി നിശ്ചയിക്കാതെ വൺ-വേ അന്താരാഷ്ട്ര യാത്രകൾ നടത്തുമ്പോൾ നിങ്ങൾക്ക് ബോർഡിങ് നിഷേധിക്കാനുള്ള സാധ്യത ഉണ്ട്. കാരണം,നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൽ നിങ്ങൾ അധിക കാലം താമസിക്കില്ല എന്ന് ഇമ്മിഗ്രേഷൻ സമയത്ത് ഉറപ്പ് വരുത്തേണ്ടത് എയർലൈൻസുകളുടെ ആവശ്യമാണ്. ഡമ്മി ടിക്കറ്റുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾക്ക് തെളിവ് കാണിക്കാനും, നിങ്ങളുടെ ഇഷ്ടാനുസരണം കുറഞ്ഞ നിരക്കിൽ ലക്ഷ്യസ്ഥാനമോ തീയതിയോ മാറ്റാനുള്ള അവസരവും ലഭിക്കുന്നതായിരിക്കും. 
  • ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ ഏതിലെങ്കിലും ഒരു എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുന്നു. ബഹ്റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിങ്ങനെ 6 രാജ്യങ്ങൾ ഉൾപ്പെട്ട GCC രാജ്യങ്ങളിൽ, തൊഴിൽ കരാർ അവസാനിച്ചുകഴിഞ്ഞാൽ വിദേശ തൊഴിലാളികൾ അധികകാലം താമസിക്കുന്നത് ഒഴിവാക്കുന്നതിന് എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാൻ ഡമ്മി ടിക്കറ്റുകൾ സഹായിക്കുന്നു. 
  • നിങ്ങളുടെ പാസ്പ്പോർട്ട് വേഗത്തിൽ പുതുക്കാൻ സഹായിക്കുന്നു.
  • നിങ്ങളുടെ ലക്ഷ്യസ്ഥാത്തിൽ കാർ വാടകയ്ക്ക് എടുക്കാനും നിങ്ങളുടെ മാനേജർ ലീവ് അനുവദിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ നാട്ടിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനുമൊക്കെ ഡമ്മി ടിക്കറ്റുകൾ പ്രയോജനപ്പെടുന്നു.

ഡമ്മി ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

ഡമ്മി ടിക്കറ്റ് ജനറേറ്ററുകൾ ഉപയോഗിച്ച് ഡമ്മി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ ഈ ടിക്കറ്റുകൾ എയർലൈൻസുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് പരിശോധിക്കാവുന്നതല്ല. അതായത് ഡമ്മി ടിക്കറ്റുകൾക്ക് ഒരു കാരണവശാലും സാധുവായ ഒരു PNR ഉണ്ടായിരിക്കുന്നതല്ല. ഡമ്മി ടിക്കറ്റ് ജനറേറ്ററുകൾ ക്രമരഹിതമായ വ്യാജ PNR ആണ് ഉപയോഗിക്കുന്നത്.

ഉപസംഹാരം

വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കാനും മറ്റും സഹായകമാകുന്ന ടിക്കറ്റ് റിസർവേഷനുകളാണ് ഡമ്മി ടിക്കറ്റുകൾ. വിസ ലഭിക്കുന്നതിന് മുൻപായി ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതും ഇൻഷുറൻസ് ബുക്ക് ചെയ്യുന്നതും ഒക്കെ ഭാവിയിൽ വിസ ലഭിക്കാതെ വന്നാൽ പൈസ നഷ്ടമാകാൻ കാരണം ആകുമെന്നത് കൊണ്ടാണ് പലരും ഡമ്മി ഫ്ലൈറ്റുകളെ ആശ്രയിക്കുന്നത്. ഡമ്മി ഫ്ലൈറ്റുകൾ ഏതൊക്കെ രീതിയിൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നു എന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

partner-icon-iataveri12mas12visa12