• Mar 08, 2025

സാധാരണക്കാരായ യാത്രക്കാർ കാശ് ലാഭിക്കാനായി അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ ഫ്ലൈറ്റുകൾ ആയിരിക്കും തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ ഉള്ള നിരക്കുകളിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ യാത്രക്കാർക്ക് വിനോദങ്ങൾ, ഇന്റർനെറ്റ് സൗകര്യം മുതലായവ അന്യം ആകുന്നു. ഈ അവസ്ഥയിൽ ദീർഘദൂര വിമാനയാത്രകൾ നടത്തേണ്ടി വരുമ്പോൾ, വിരസത അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. സാധാരണഗതിയിൽ വിരസത മാറ്റാൻ നമ്മളെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് നമ്മുടെ ഫോൺ ആണ്. പക്ഷെ തുടർച്ചയായി ഫോൺ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ഫോണിന്റെ ചാർജ് നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ എങ്ങനെ ഫോൺ റീചാർജ് ചെയ്യും എന്നത്, ആദ്യമായി ഫ്ലൈറ്റ് യാത്ര ചെയ്യുന്ന പലർക്കും ഉണ്ടായേക്കാവുന്ന സംശയമാണ്. ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കുമോ, സാധിക്കുമെങ്കിൽ എങ്ങനെ, വിമാനത്തിനുള്ളിൽ ഫോൺ ചാർജ് ചെയ്യുന്നത് സുരക്ഷിതമാണോ, വിമാനത്തിനുള്ളിൽ ഫോൺ ചാർജർ അനുവദിക്കുമോ എന്ന തുടങ്ങി, നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന സുപ്രധാന വിവരങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

വിമാനത്തിനുള്ളിൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കുമോ?

ഉറപ്പായും നിങ്ങൾക്ക് വിമാനത്തിനുള്ളിൽ നിങ്ങളുടെ ഫോണുകൾ ചാർജ് ചെയ്യാൻ സാധിക്കും. യാത്രക്കാർക്ക് അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനായി, മിയ്ക്ക വിമാനങ്ങളിലും പവർ ഔട്ട്ലൈറ്റുകളും USB പോർട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. എന്നിരുന്നാലും എല്ലായിപ്പോഴും ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കണം എന്നില്ല. യാത്ര ചെയ്യാനായി തിരഞ്ഞെടുത്ത എയർലൈനിനെയും അവരുടെ എയർക്രഫ്റ്റിനേയും അനുസരിച്ച്, ഇത്തരത്തിൽ ഉള്ള പവർ ഔട്ട്ലെറ്റുകളുടെ സ്ഥാനവും ലഭ്യതയും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ, ഫ്ലൈറ്റ് യാത്രയിൽ ഫോൺ ഉപയോഗിക്കണം എന്ന നിർബന്ധമുള്ളവർ, യാത്ര ചെയ്യാനായി എയർലൈനുകൾ തെരഞ്ഞെടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധയിൽ വയ്ക്കുക. കൂടാതെ, പവർ ബാങ്കുകൾ പോലുള്ള പവർ പാക്കുകളും കയ്യിൽ കരുതുക.

വിമാനത്തിൽ ഫോൺ ചാർജർ അനുവദനീയമാണോ?

എല്ലാ എയർലൈനുകളും അവരുടെ ഫ്‌ളൈറ്റുകളിൽ ഫോൺ ചാർജറുകൾ അനുവദിക്കുന്നുണ്ട്.

ഒരു വിമാനത്തിൽ എൻ്റെ ഫോൺ എങ്ങനെ ചാർജ് ചെയ്യാം?

ഇന്ന് മിയ്ക്ക ഫ്‌ളൈറ്റുകളിലും പവർ പോർട്ടുകൾ സാധാരണമാണ്. എന്നാൽ മിയ്ക്ക വിമാനങ്ങളിലും ചില പ്രത്യേക സീറ്റുകൾക്ക് സമീപം മാത്രമേ ഈ പവർ പോർട്ടുകൾ കാണാൻ സാധിക്കൂ. അതുകൊണ്ട് തന്നെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫ്ലൈറ്റിൽ അനുവദിക്കുന്ന സൗകര്യങ്ങളുടെ ലിസ്റ്റിൽ പവർ പോർട്ടുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. പവർ പോർട്ടുകൾ ലഭ്യമാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ചാർജറുകൾ ഉപയോഗിച്ചോ, അതുമല്ലെങ്കിൽ USB ഉപയോഗിച്ചോ ഫോണുകൾ ചാർജ് ചെയ്യാവുന്നതാണ്.

ഇത് കൂടാതെ പോർട്ടബിൾ ചാർജിങ് ഡിവൈസുകൾ ഉപയോഗിച്ചും നിങ്ങൾക്ക് ഫോൺ ചാർജ് ചെയ്യാവുന്നതാണ്. അത്യാവശ്യം ചാർജുള്ള പവർ ബാങ്കുകളിൽ USB ഘടിപ്പിച്ചും ഫോൺ ചാർജ് ചെയ്യാം. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പവർ ബാങ്കുകൾ, ചെക്ക്ഡ് ബാഗേജിൽ സൂക്ഷിക്കാതെ, ക്യാരി ഓൺ ലഗേജിൽ സൂക്ഷിക്കുന്നതാണ് സൗകര്യം. ഇങ്ങനെ പവർ ബാങ്കുകൾ ഫ്ലൈറ്റിൽ കൊണ്ട് പോകുമ്പോൾ അവ ഒരു കാരണവശാലും പൂർണ്ണമായും ചാർജ് ചെയ്തവ ആയിരിക്കരുത്.

വിമാനത്തിനുള്ളിൽ ഫോൺ ചാർജ് ചെയ്യാനായി ഉപയോഗിക്കാവുന്ന ഡിവൈസുകൾ ഏതൊക്കെ?

എയർക്രാഫ്റ്റിൽ ഉള്ള പവർപോർട്ടുകൾ ഉപയോഗിക്കാതെയും ഫോണുകൾ ചാർജ് ചെയ്യാൻ സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്ന ചില ഉപകാരണങ്ങളെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്. ക്യാരി-ഓൺ ലഗേജുകളിൽ അനുവദനീയമായ ഇത്തരം ഡിവൈസുകൾ ഫ്ലൈറ്റ് യാത്രയിൽ നിങ്ങൾക്ക് ഏറെ സഹായകമാണ്.

ഹാൻഡ് ക്രാങ്കുള്ള പോക്കറ്റ് സോക്കറ്റ്: ഒരു പൗണ്ടിൽ താഴെ മാത്രം ഭാരമുള്ള ഒരു ഹാൻഡ് ക്രാങ്ക്ഡ് ജനറേറ്റർ ആണിത്. 10 വാട്ട് പവറും 120 വോൾട്ടേജും ഉള്ള ഇവ ഉപയോഗിച്ച് നിങ്ങൾക്ക് ഫോണുകൾ ചാർജ് ചെയ്യാം.

സോളാർ വിൻഡോ ചാർജർ: സൂര്യപ്രകാശത്തിൽ UV രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം, സക്ഷൻകപ്പുകൾ ഉപയോഗിച്ച് വിമാനത്തിന്റെ വിൻഡോകളിൽ ഘടിപ്പിക്കാനാവും. ഇവ ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യാൻ സാധിക്കും. ശേഷം മൈക്രോ USB ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ഈ പവർ ബാങ്കുകളുമായി ഘടിപ്പിച്ച് ചാർജ് ചെയ്യാവുന്നതാണ്.

പോർട്ടബിൾ ചാർജർ:വളരെ ഭാരക്കുറവുള്ളതും യാത്ര ചെയ്യുമ്പോൾ കൂടെ കൊണ്ട് പോകാൻ കൂടുതൽ സൗകര്യപ്രദവുമായ ഇത്തരം പോർട്ടബിൾ ചാർജറുകൾ വളരെ വേഗം ചാർജിങ് പൂർത്തിയാക്കാനും ഒരേ സമയം ഒന്നിലധികം ഡിവൈസുകൾ ചാർജ് ചെയ്യാനും സഹായിക്കുന്നതാണ്.

വിമാനത്തിൽ സെൽ ഫോൺ ചാർജ് ചെയ്യുന്നത് സുരക്ഷിതമാണോ? 

നിങ്ങളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പുകൾ മുതലായവ വിമാനത്തിലെ പവർ പോർട്ടുകളിൽ ഘടിപ്പിച്ച് ചാർജ് ചെയ്യുന്നത് സുരക്ഷിതമാണ്. നിങ്ങൾ ശരിയായ രീതിയിലുള്ള ചാർജിങ് ഉപകരണങ്ങൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ യാതൊരു വിധ പ്രശനങ്ങളും കൂടാതെ നിങ്ങൾക്ക് ചാർജ് ചെയ്യാൻ സാധിക്കും. സാധ്യമായ വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ സെർട്ടിഫൈഡ് ചാർജറുകൾ ഉപയോഗിക്കേണ്ടതാണ്.

  • സാധാരണയായി ഫ്ലൈറ്റുകളിൽ ഫോൺ ചാർജ് ചെയ്യുന്നതിന് തടസ്സങ്ങൾ ഇല്ല എങ്കിലും ചില സുപ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില നിർണ്ണായക സാഹചര്യങ്ങളിൽ, ചാർജറുകൾ ഉപയോഗിക്കുന്നതിന് അവധി നൽകുന്നതാണ് ബുദ്ധി.
  • ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുക, ലാൻഡ് ചെയ്യുക, ടർബുലൻസ് അനുഭവപ്പെടുക മുതലായ സാഹചര്യങ്ങളിൽ സെൽ ഫോൺ ചാർജ് ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
  • നിങ്ങൾ എപ്പോൾ ചാർജ് ചെയ്യണം, എപ്പോൾ ചാർജ് ചെയ്യരുത് എന്നുള്ള കാര്യത്തിൽ ഔദ്യോഗികമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല. 
  • എങ്കിലും പല എയർലൈൻസുകൾക്കും അവരുടേതായ നിയമങ്ങൾ ഉണ്ടാവും. എപ്പോഴൊക്കെ ചാർജർ അൺപ്ലഗ്ഗ് ചെയ്യണം എന്നുള്ള നിർദ്ദേശം ഫ്ലൈറ്റ് അറ്റന്ററുകൾ നിങ്ങൾക്ക് നൽകുന്നതായിരിക്കും.

വിമാനത്തിനുള്ളിൽ ഫോണുകൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ

  1. ഫോൺ മുൻകൂട്ടി ചാർജ് ചെയ്യുക

  • അന്താരാഷ്ട്ര യാത്രകൾ നടത്തുന്ന സാഹചര്യങ്ങളിൽ ഇത് പ്രാവർത്തികം അല്ലെങ്കിൽ കൂടി, ആഭ്യന്തര യാത്രകൾ നടത്തുമ്പോൾ ഈ രീതി സ്വീകരിക്കാവുന്നതാണ്. യാത്രയ്ക്ക് മുൻപായി ഫോണുകൾ വേണ്ടത്ര ചാർജ് ചെയ്യുക. 
  • ചാർജ് ചെയ്യാനായി എയർപോർട്ടുകളിൽ ഉള്ള പവർ പോർട്ടുകൾ ഉപയോഗിക്കുക. 
  1. ഒരു പവർ ബാങ്ക് കയ്യിൽ കരുതുക
  2. ഒന്നിൽ കൂടുതൽ ഫോണുകൾ കയ്യിൽ കരുതുക. 

ഉപസംഹാരം

വിമാനങ്ങളിൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവിടെ നൽകിയത്. ഒട്ടു മിയ്ക്ക എല്ലാ എയർലൈൻസുകളും ചാർജ് ചെയ്യാനായി പവർ പോർട്ടുകൾ അനുവദിച്ചിട്ടുണ്ട്. അവ ഉപയോഗിച്ച് ചാർജ് ചെയ്യുകയും പോർട്ടബിൾ ബാറ്ററികൾ ഉപയോഗിക്കുകയും ചെയ്യാം. പൊതുവെ ഇത്തരം രീതികൾ സുരക്ഷിതമാണെങ്കിലും, ഫ്ലൈറ്റുകളിൽ വെച്ചുള്ള ചാർജിങ് ഒഴിവാക്കാനായി നിങ്ങളുടെ ഫോണുകൾ വീട്ടിൽ നിന്നോ അതുമല്ല എങ്കിൽ എയർപോർട്ടിൽ നിന്നോ ചാർജ് ചെയ്ത് കൊണ്ട് വരാവുന്നതാണ്. അതിനു പുറമേ, ഒന്നിൽ അധികം ഫോണുകൾ കയ്യിൽ കരുതുന്നതും, ഫ്ലൈറ്റിനുള്ളിലെ ചാർജിങ് ഒഴിവാക്കാൻ നല്ലതാണ്. ഫ്ലൈറ്റുകളിൽ ദൂര സ്ഥലത്തേയ്ക്ക് പറക്കുമ്പോൾ, ഫോണിലെ ചാർജ് നഷ്ടപ്പെട്ടാൽ ചാർജ് ചെയ്യാൻ സാധിക്കുമോ, ഫ്ലൈറ്റിൽ ചാർജറുകൾ അനുവദിക്കുമോ,ഫ്ലൈറ്റുകളിൽ ചാർജ് ചെയ്യുന്നത് സുരക്ഷിതമാണോ എന്നിങ്ങനെയുള്ള ചോദ്യാനങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ നൽകിയത്.

partner-icon-iataveri12mas12visa12