• Mar 06, 2025

ബഡ്ജറ്റ് സൗഹൃദ യാത്രകൾ ആഗ്രഹിക്കുന്ന യാത്രക്കാർ കൂടുതലും അടിസ്ഥാന ഇക്കോണമി ക്ലാസ്സുകളിൽ ആണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. പരിമിതമായ ഫണ്ടുകൾ ഉപയോഗിച്ചുള്ള യാത്രകൾ ചെയ്യുമ്പോൾ, പ്രതികൂല സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സാധ്യതകൾ ആളുകൾ മുഖവിലയ്ക്ക് എടുക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തിൽ അടിസ്ഥാന നിരക്കിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്താൽ പ്രതികൂല സാഹചര്യങ്ങളിൽ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യേണ്ടതായി വരുമ്പോൾ റീഫണ്ട് ലഭിക്കുമോ എന്ന അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഫ്ലൈറ്റ് റദ്ദാക്കലും റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങളാണ് ചുവടെ നല്കുന്നത്.

ഫ്ലൈറ്റ് റദ്ദാക്കൽ പോളിസി

ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം, പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോൾ യാത്രകൾ റദ്ദ് ചെയ്യേണ്ട ആവശ്യം യാത്രക്കാർക്ക് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഫ്ലൈറ്റുകളുടെ റദ്ദാക്കലുമായി ബന്ധപ്പെട്ട പോളിസി എന്താണെന്ന് നോക്കാം.

24 മണിക്കൂർ നിയമം

  • ടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദ് ചെയ്യുമ്പോൾ യാത്രക്കാരന് മുഴുവൻ തുകയും  റീഫണ്ട് ആയി ലഭിക്കും.
  • യാത്രയുടെ ക്രമീകരിച്ച പുറപ്പെടൽ സമയത്തിന് 7 ദിവസം മുൻപ് റദ്ദ് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമേ  24 മണിക്കൂർ നിയമം ബാധകമായിരിക്കുകയുള്ളു.

മെഡിക്കൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ

  • യാത്ര ചെയ്യാൻ കഴിയാത്ത രീതിയിൽ, യാത്രക്കാരനോ അയാളുടെ കുടുംബങ്ങൾക്കോ മെഡിക്കൽ അടിയന്തരാവസ്ഥകൾ നേരിടേണ്ടതായി വരുമ്പോൾ യാത്രക്കാരന് ടിക്കറ്റുകൾ റദ്ദ് ചെയ്യാൻ സാധിക്കും.
  • ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ യാത്രക്കാരന് മുഴുവൻ തുകയും റീഫണ്ട് ആയി ലഭിക്കുന്നതായിരിക്കും.

ഫ്ലൈറ്റുകൾ വൈകിയാൽ

  • എയർലൈനുകളുടെ നിയന്ത്രണ വിധേയമായ ടെക്‌നിക്കൽ പ്രശ്നങ്ങൾ, ക്രൂ അംഗങ്ങളുടെ സമരം മുതലായ കാരണങ്ങൾ കൊണ്ട് ഫ്ലൈറ്റുകൾക്ക് കാലതാമസം നേരിട്ടാൽ യാത്രക്കാർക്ക് ഫ്ലൈറ്റുകൾ റദ്ദ് ചെയ്യാം.
  • ഇത്തരത്തിൽ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യപ്പെടുമ്പോഴും യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നേടാൻ സാധിക്കും.

റദ്ദാക്കൽ

  • ആസൂത്രണം ചെയ്ത യാത്രകൾ നടത്താൻ കഴിയാത്ത പ്രതികൂല സാഹചര്യങ്ങൾ കാരണം ടിക്കറ്റുകൾ റദ്ദ് ആക്കേണ്ടതായി വന്നാൽ യാത്രക്കാരിൽ നിന്നും റദ്ദാക്കൽ ഫീസുകൾ ഈടാക്കുന്നതായിരിക്കും. 
  • ടിക്കറ്റുകളുടെ ഫെയർ ചാർജുകൾ അനുസരിച്ചാണ് ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ റീഫണ്ടിങ് നിശ്ചയിക്കപ്പെടുന്നത്.

എല്ലാത്തരം ടിക്കറ്റുകളും റീഫണ്ട് ചെയ്യപ്പെടുന്നവ ആണോ? 

ഫ്ലൈറ്റ് ടിക്കറ്റുകൾ അവയുടെ റീഫണ്ടിങ് സാധ്യതയുടെ അടിസ്ഥാനത്തിൽ റീഫണ്ടബിൾ എന്നും നോൺ റീഫണ്ടബിൾ എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. വളരെ അധികം സങ്കീർണ്ണതകൾ നിറഞ്ഞ ഈ ഫ്ലൈറ്റ് ടിക്കറ്റുകളുടെ പ്രത്യേകതകൾ എന്തൊക്കെ എന്ന് നോക്കാം.

നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ: 

  • ടിക്കറ്റുകൾ റദ്ദ് ചെയ്‌താൽ റീഫണ്ടിങ് സാധ്യമാകത്ത തരത്തിലുള്ള ടിക്കറ്റുകളാണ് നോൺ റീഫണ്ടബിൾ  ടിക്കറ്റുകൾ.
  • മിയ്ക്കവാറും എല്ലാ ഫെയർ ബ്രാന്ഡുകളിലും നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ ലഭ്യമായിരിക്കും.
  • പൊതുവെ നിരക്ക് കുറഞ്ഞ ടിക്കറ്റുകളാണിവ എന്നതിനാലാണ് റീഫണ്ടിംഗ് സാധ്യമാകാത്തത്.
  • മെഡിക്കൽ അത്യാഹിതം, യാത്രക്കാരന്റെയോ ഉറ്റവരുടെയോ മരണം, 
  • എയർലൈനുകൾക്ക് നിയന്ത്രണ വിധേയമായ കാരണങ്ങൾ കൊണ്ടുള്ള വിമാനങ്ങളുടെ വൈകൽ, റദ്ദാക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നോൺ റീഫണ്ടബിൾ ടിക്കറ്റുകൾക്ക് റീഫണ്ടിങ് അനുവദിക്കാറുണ്ട്.

റീഫണ്ടബിൾ ടിക്കറ്റുകൾ:

  • യാതൊരു വിധത്തിലുള്ള സർവീസ് ചാർജുകളോ സർചാർജുകളോ ഈടാക്കാതെ ടിക്കറ്റിനായി മുടക്കുന്ന മുഴുവൻ തുകയും റീഫണ്ട് ചെയ്യപ്പെടുന്ന ടിക്കറ്റുകളാണ്  റീഫണ്ടബിൾ ടിക്കറ്റുകൾ.
  • നോൺ റീഫണ്ടബിൾ ടിക്കറ്റുകളെ അപേക്ഷിച്ച് റീഫണ്ടബിൾ ടിക്കറ്റുകളുടെ വില കൂടുതലായിരിക്കും.
  • നോൺ റീഫണ്ടബിൾ  ഫ്ലെക്സിബിൾ ആയതിനാൽ എപ്പോൾ വേണമെങ്കിലും യാത്രക്കാർക്ക് ഇത്തരം ടിക്കറ്റുകൾ റദ്ദ് ചെയ്യാവുന്നതാണ്.

റീഫണ്ട് ചെയ്യപ്പെടാത്ത ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പൽ റീഫണ്ട് ലഭിക്കുന്ന സാഹചര്യങ്ങൾ ഏതൊക്കെ എന്ന് വിശദമാക്കുക?

നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ റദ്ദ് ചെയ്യുമോൾ പ്രത്യേക പരിഗണനകൾ അനുവദിക്കുന്ന സാഹചര്യങ്ങൾ ചുവടെ പറയുന്നവയാണ്.

വിമാനങ്ങൾ വൈകിയാൽ: എയർലൈൻസുകൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന സാഹചര്യങ്ങൾ കൊണ്ട് വിമാനങ്ങൾ വൈകുകയും യാത്രക്കാർക്ക് സമയനഷ്ടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ ഉള്ള യാത്രക്കാർക്ക് റീഫണ്ടിനായി അർഹതയുണ്ട്.

അച്ചടി പിശക്, സിസ്റ്റം എറർ ഇവ സംഭവിച്ചാൽ: യാത്രക്കാരന്റെ വ്യക്തി വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അച്ചടി പിശക്, സിസ്റ്റം എറർ ഇവ സംഭവിച്ചാൽ യാത്രക്കാരന് യാത്രകൾ ചെയ്യാൻ കഴിയാതെ വരുന്നു.

എയർലൈൻസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പിഴവുകൾ കാരണം യാത്രകൾ മുടങ്ങിയാകും നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ ഉള്ള യാത്രക്കാർക്ക് റീഫണ്ട് ലഭിക്കും.

ആരോഗ്യ അടിയന്തരാവസ്ഥകൾ : ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം, യാത്ര ചെയ്യാൻ സാധിക്കാത്ത രീതിയിലുള്ള ഏതെങ്കിലും രോഗാവസ്ഥകൾ, അപകടങ്ങൾ എന്നിവ യാത്രക്കാരൻ സംഭവിക്കുകയും ടിക്കറ്റുകൾ റദ്ദ് ചെയ്യുകയും ചെയ്താലും മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്നതായിരിക്കും.

യാത്രക്കാരൻ മരണപ്പെട്ടാൽ: യാത്ര ചെയ്യാനായി ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാരൻ ആകസ്മികമായി മരണപ്പെട്ടാൽ, കൃത്യമായ രേഖകൾ ഹാജരാക്കി അദ്ദേഹത്തിന്റെ അവകാശി റീഫണ്ടിനായി അപേക്ഷിക്കുമ്പോൾ മുഴുവൻ തുകയും റീഫണ്ട് ലഭിക്കുന്നതാണ്.

ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ മുഴുവൻ തുകയും റീഫണ്ട് ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം?

ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ എയർലൈനുകൾ സാധാരണയായി നല്ലൊരു ശതമാനം തുക റദ്ദാക്കൽ ഫീസായി ഈടാക്കാറുണ്ട്. ഇത്തരത്തിൽ ഭീമമായ റദ്ദാക്കൽ ഫീസുകൾ ഒഴിവാക്കാൻ യാത്രക്കാരെ സഹായിക്കുന്ന നുറുങ്ങുകൾ എന്തൊക്കെ എന്ന് നോക്കാം.

മുഴുവനായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾ വാങ്ങുക: 

മുഴുവനായും റീഫണ്ട് ചെയ്യാൻ സാധിക്കുന്ന ടിക്കറ്റുകൾ വാങ്ങുന്നത് റദ്ദാക്കൽ ഫീസുകൾ നൽകുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ഇത്തരം ടിക്കറ്റുകൾക്ക് സാധാരണ ടിക്കറ്റുകളെ അപേക്ഷിച്ച് വില കൂടുതൽ ആയിരിക്കുമെങ്കിലും റദ്ദ് ചെയ്യുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നു.

യാത്ര ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക: വിശാലമായ നിരവധി മേഖലകളിൽ പരിരക്ഷ ഉറപ്പ് വരുത്തുന്ന യാത്ര ഇൻഷുറസുകൾ എടുക്കുന്നത്, അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങൾ കാരണം ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുമ്പോൾ, യാത്രക്കാർക്ക് ഉണ്ടാകുന്ന ധനനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്നു. ഫ്ലൈറ്റുകൾ റദ്ദാക്കുമ്പോൾ പരിരക്ഷ ഉറപ്പ് നൽകുന്ന തരത്തിലുള്ള പോളിസികളാണ് ഇതിനായി യാത്രക്കാർ തെരഞ്ഞെടുക്കേണ്ടത്.

അപ്ഗ്രേഡുകൾ നടത്തുക: ടിക്കറ്റ് റദ്ദ് ചെയ്യുമ്പോൾ, മുഴുവൻ തുകയും റീഫണ്ടായി ലഭിക്കാനായി നിങ്ങളുടെ ടിക്കറ്റുകൾ ലഭ്യമായ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ഫ്ലെക്സിബിൾ നിരക്കിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

ടിക്കറ്റുകൾ ബുക്ക്  ചെയ്ത് പരമാവധി 24 മണിക്കൂറിനുള്ളിൽ അവ റദ്ദ് ചെയ്യാൻ ശ്രദ്ധിക്കുന്നതും റദ്ദാക്കൽ ഫീസുകൾ ഒന്നും നൽകാതെ റീഫണ്ടുകൾ ലഭിക്കാൻ പ്രയോജനപ്പെടുന്നു.

ടിക്കറ്റ് റദ്ദാക്കലും റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട വിവിധ എയർലൈനുകളുടെ പോളിസികൾ വ്യത്യസ്തമായതിനാൽ അവ കൃത്യമായി മനസ്സിലാക്കിയ ശേഷം റീഫണ്ടിനായി അപേക്ഷിക്കുക.

ഉപസംഹാരം

ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കലും അനുബന്ധ റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവിടെ നൽകിയത്. ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ, പൂർണ്ണമായ റീഫണ്ടിങ് ലഭിക്കണമെങ്കിൽ യാത്രക്കാർ പിന്തുടരേണ്ട നുറുങ്ങുകൾ ഏതൊക്കെയെന്നും, ഏതെല്ലാം സാഹചര്യങ്ങളിൽ മുഴുവൻ റീഫണ്ടിങ് ലഭ്യമാകുമെന്നും മുകളിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ ഉള്ള യാത്രക്കാർക്ക് ഈ വിവരങ്ങൾ ഏറെ പ്രയോജനപ്രദമാണ്.

partner-icon-iataveri12mas12visa12